മനാമ: തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ & ക്യൂറ് ഫൌണ്ടേഷൻ (CARE & CURE FOUNDATION) വൈസ് പ്രസിഡണ്ടും പ്രതിനിധിയുമായ അബ്ദുൽ ലത്തീഫ് (ചെയർമാൻ – അൽ ഫാദൽ ഗ്രൂപ്) TMWA ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി. ഹ്രസ്വ സന്ദർനാർത്ഥം ബഹ്‌റൈനിൽ എത്തിയതായിരുന്നു അദ്ദേഹം.
ജാതി മത ഭേതമന്യേ CCF നാട്ടിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് എടുത്തു പറഞ്ഞു. പ്രത്യേകിച്ച് മലബാർ ക്യാൻസർ സെന്റർ പോലുള്ള മഹത്തായ സ്ഥാപനങ്ങൾക്കും ഭീമമായ ചികിത്സാ ചിലവുകൾ വഹിക്കേണ്ടി വരുന്ന നിർധനരായ സാധാരണക്കാർക്കും സി.സി.എഫ് നൽകുന്ന സഹായം തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.സി.സി. യിൽ നിലവിലുള്ള പന്ത്രണ്ടോൾ TMWA ചാപ്റ്ററുകളുടെ നിസ്സീമമായ സഹകരണത്തോടെയാണ് തങ്ങൾക്ക് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നത് എന്ന് അബ്ദുൽ ലത്തീഫ് പ്രതികരിച്ചു. ഇനിയും ഇത് പോലുള്ള സഹകരണം ഭാവിയിലും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് വി.പി. അബ്ദുൽ റസാഖ്, റഷീദ് മാഹി, ഹാഷിം പുല്ലമ്പി, അഷറഫ് ടി.കെ., ഷിറാസ് അബ്ദു റസാഖ്, ഹിഷാം ഹാഷിം എന്നിവർ സന്നിഹിതരായിരുന്നു.