മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏരിയ പ്രവർത്തക കൺവൻഷനും, മെഡിക്കൽ സെമിനാറും ശ്രദ്ധേയമായി. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയതു. സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, അൻവർ നിലമ്പൂർ, നജീബ് കടലായി എന്നിവർ വിശിഷ്ടാത്ഥികളായി പങ്കെടുത്തു.
കണ്‍വെന്ഷനില്‍ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ നടന്നു. തുടർന്ന് അൽ റബി മെഡിക്കൽ സെന്റർ ഇ എൻ ടി സ്പെഷ്യലിസ്റ് ഡോ. ബിജി റോസ് നടത്തിയ മെഡിക്കൽ അവെർനെസ്സ് സെമിനാർ അംഗങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് വിജ്ഞാന പ്രദമായി മാറി. ഏരിയ പ്രസിഡന്റ് ഷമീർ സലിം അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ ട്രെഷറർ അഹദ് സ്വാഗതം പറഞ്ഞു.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, മനാമ ഏരിയ കോ-ഓർഡിനേറ്റർ നവാസ് കുണ്ടറ, അൽ റബി മെഡിക്കൽ സെന്റർ പ്രതിനിധികളായ സഹൽ, അസ്‌കർ എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു. സുമി ഷമീർ നിയന്ത്രിച്ച പരിപാടിയ്ക്ക് ഏരിയ ജോ.സെക്രട്ടറി നജീബ് നന്ദി പറഞ്ഞു.
 
								 
															 
															 
															 
															 
															








