bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസി യു.വി.ജയിംസ് നാട്ടിൽ നിര്യാതനായി

New Project - 2023-12-12T150418.028

മനാമ: ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും സാമൂഹ്യസേവന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായിരുന്ന തൃശൂർ കൊടകര ഉദരിപറമ്പിൽ യു.വി.ജയിംസ്( 60) നിര്യാതനായി. ചോയ്സ്&അഡ് വൈസ് കമ്പനിയുടെ മാനോജരായി സേവനം അനുഷ്ടിക്കുകയായിരുന്നു. ചികിൽസക്ക് വേണ്ടി അടുത്തകാലത്താണ് നാട്ടിലേക്ക് പോയത്. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ രാജി ജയിംസ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നെഴ്സാണ്. രോഗം ഗുരുതരമാണെന്നറിഞ്ഞ് നാട്ടിലേക്ക് പോവാൻ നിൽക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൂത്ത മകൻ വർഗീസ് ജയിംസ് ജോർജിയയിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മകൾ നാട്ടിൽ എട്ടാക്ലാസ് വിദ്യാർത്ഥിനിയാണ്.

ബഹ്റൈൻ കേരള സോഷ്യൽ ഫോറം അംഗത്തിന്റെ വിയോഗത്തിൽ ഗ്രൂപ്പ് അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!