മനാമ: ബഹ്റൈൻ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ചെറുവണ്ണൂർ സ്വദേശികളുടെ സംഗമം നാട്ടു കൂട്ടം സംഘടിപ്പിക്കുന്നു. ഡിസംബർ 18 തിങ്കൾ വൈകീട്ട് മൂന്ന് മണി മുതൽ സഹീറിലാണ് ബഹ്റൈൻ ചെറുവണ്ണൂർ കൂട്ടായ്മ ഒരുക്കുന്ന നാട്ടു കൂട്ടം നടക്കുന്നത്.
സംഗമത്തിൽ വിവിധമത്സരങ്ങളും കലാ സാഹിത്യപരിപാടികളും അരങ്ങേറും. ചെയർമാൻ സത്യൻ തറവട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യുട്ടീവ് പരിപാടികൾക്ക് അന്തിമ രൂപം നൽകി. ഫൈസൽ കണ്ടീത്താഴ,, അബ്ദു റഷീദ് പി, ഫൈസൽ പി. എം,, കുഞ്ഞബ്ദുള്ള വി.പി., എ ടി.കെ. റഷീദ്,. ഫൈസൽ ചെറുവണ്ണൂർ,. സജീർ കണ്ടീത്താഴ എന്നിവർ സംബന്ധിച്ചു.