bahrainvartha-official-logo
Search
Close this search box.

കുട്ടികൾക്കായുള്ള കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം മത്സരം മാർച്ച് ആദ്യ വാരം

New Project - 2023-12-14T144520.828

മ​നാ​മ: കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റും നി​കോ​ണും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഫ്രീ ​ഫി​ലിം വ​ർ​ക്ക്‌ ഷോ​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി 10 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഈ ​മാ​സം 14 മു​ത​ൽ ജ​നു​വ​രി 31 വ​രെ ഷൂ​ട്ട്‌ ചെ​യ്ത ഫി​ലിം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

 

ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നാ​യ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ്രൂ​പ് ന​ട​ൻ ര​വീ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​ഹ്‌​റൈ​നി​ലെ അ​ഞ്ചു സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ഫി​ലിം വ​ർ​ക്ക്‌ ഷോ​പ്പ് ന​ട​ത്തി​യ​ത്. ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​മ​റ​യും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗ​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കും.

 

വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ഇ​സ​ഡ് 30 നി​കോ​ൺ കാ​മ​റ ന​ൽ​കും. 150 ബ​ഹ്‌​റൈ​ൻ ദി​നാ​ർ വീ​തം വ​രു​ന്ന നി​ക്കോ​ൺ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൗ​ച്ച​ർ ര​ണ്ടാം സ​മ്മാ​ന​മാ​യും മൂ​ന്നാം സ​മ്മാ​ന​മാ​യും ന​ൽ​കും. സ​മ്മാ​ന​ങ്ങ​ൾ മാ​ർ​ച്ച് ആ​ദ്യം ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റ് കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ന​ൽ​കും.

 

മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റ് കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 1000 ദി​നാ​ർ വി​ല​വ​രു​ന്ന നി​ക്കോ​ൺ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൗ​ച്ച​ർ ന​ൽ​കും. ര​ണ്ടാം സ​മ്മാ​ന​മാ​യി 700 ദി​നാ​ർ വി​ല​വ​രു​ന്ന വൗ​ച്ച​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 400 ദി​നാ​ർ മൂ​ല്യ​മു​ള്ള വൗ​ച്ച​റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ ര​വീ​ന്ദ്ര​ൻ, നി​ക്കോ​ൺ മി​ഡി​ൽ ഈ​സ്റ്റ്‌ എം.​ഡി ന​രേ​ന്ദ്ര​മേ​നോ​ൻ, മി​ഡി​ൽ ഈ​സ്റ്റ്‌ സെ​യി​ൽ​സ് ഹെ​ഡ് അ​ക്ഷ​യ് ത​ൽ​വ​ർ, ബ​ഹ്‌​റൈ​ൻ സെ​യി​ൽ​സ് ഹെ​ഡ് ജ​ലീ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലാ​ൽ കെ​യേ​ഴ്സ് പ്ര​സി​ഡ​ന്റ് എ​ഫ്.​എം. ഫൈ​സ​ൽ, കോ​ഓ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!