സർവേയിൽ മോഡി 2.0 ; NDA തന്നെ ഭരണം തുടരുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങളും

ഇന്ത്യ വീണ്ടും എന്‍.ഡി.എ ഭരിക്കുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം. 34 മുതൽ 38 സീറ്റ് വരെ ഡിഎംകെ-കോൺഗ്രസ്-സിപിഎം തുടങ്ങിയ പാർട്ടികളുൾപ്പെട്ട സഖ്യം നേടുമെന്ന് പ്രവചനം. ന്യൂസ് എക്സ് സർവേ ഫലവും ബിജെപിക്ക് അനുകൂലം. ബിജെപി സഖ്യത്തിന് 298, യുപിഎ ക്ക് 118, എസ്പി-ബിഎസ്പി സഖ്യത്തിന് 25, മറ്റുള്ളവർക്ക് 101 സീറ്റുകളുമാണ് പ്രവചിക്കുന്നത്. എൻഡിഎ 306 സീറ്റിൽ ജയിക്കുമെന്ന് ടൈംസ് നൗ ചാനലിന്റെ എക്സിറ്റ് പോൾ ഫലം.

വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്ന് സർവേ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. വയനാട്ടിൽ 51 ശതമാനം വോട്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേടുമെന്നാണ് ഈ സർവേ ഫലം പ്രവചിക്കുന്നത്. 132 സീറ്റിൽ യുപിഎ ജയിക്കുമെന്നും 104 സീറ്റിൽ മറ്റുള്ളവർ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നത്. മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടർ എക്സിറ്റ് പോൾ ഫലം. 287 സീറ്റുകളിലാണ് സീവോട്ടർ ബിജെപിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗം ഉണ്ടാകും എന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇന്ത്യാ ടുഡേ സര്‍വ്വേ ആണ് കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിക്കുന്നത്. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിക്കാം എന്നാണ് പ്രവചനം. എല്‍ഡിഎഫ് മൂന്ന് സീറ്റുകളില്‍ ഒതുങ്ങും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നുണ്ട്. ഇന്ത്യാടുഡേ സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് കേരളത്തില്‍ ഇത്തവണ വന്‍ തിരിച്ചടിയാണ് നേരിടുക. അതേ സമയം ബിജെപി ഒരു സീ്റ്റില്‍ ചരിത്ര വിജയം നേടിയേക്കും എന്നും ഇവര്‍ പ്രവചിക്കുന്നു.