ബായാർ മുജമ്മഉ ബഹ്‌റൈൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ബായാർ മുജമ്മഉ സഖാഫത്തി സുന്നിയ്യ ബഹ്‌റൈൻ ആഭിമുഖ്യത്തിൽ മാസാന്ത സ്വലാത്ത് മജ്‌ലിസും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്‌പിറ്റൽ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ നാസറുദ്ധീൻ സഖാഫി കോട്ടയം മുഖ്യാധിതിയായിരുന്നു.

സ്വലാത്ത് മജ്‌ലിസിനും പ്രാർത്ഥനക്കും ബായാർ മുജമ്മഉ ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇസ്മായീൽ അസ്ഹർ അൽ ബുഖാരി നേത്രത്വം നൽകി. പരിപാടിയിൽ സയ്യിദ് ബാഫഖി തങ്ങൾ , മജീദ് സഅദി, സിദ്ദിഖ് മുസ്‌ലിയാർ തുടങ്ങി നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.