മനാമ: പ്രസംഗ കലയിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസംഗ മത്സരം സംഘടിപ്പിക്കുകയാണ്.
മത്സരാർത്ഥികളെ സബ് ജൂനിയർ (6-8), ജൂനിയർ (9-12), സീനിയർ (13 -15) തുടങ്ങിയ മൂന്നു വിഭാഗമാക്കി തിരിച്ചു, ഓരോ വിഭാഗത്തിനും മുൻകൂട്ടി വ്യത്യസ്ത വിഷയങ്ങൾ നൽകിയാണ് മത്സരം നടത്തപ്പെടുന്നത്.
മലയാളം ഇംഗ്ലീഷ് ഭാഷകൾ വിഷയാവതരണത്തിന്നു തിരഞ്ഞെടുക്കാവുന്നതാണ്, രജിസ്റ്റർ ചെയ്യുന്ന സമയത്തു തന്നെ ഭാഷ ഏതെന്ന് മത്സരാർത്ഥി വ്യകതമാക്കേണ്ടതാണ്. ഡിസംബർ 17നു മുമ്പായി രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
അഞ്ചു മിനിറ്റിൽ കൂടാത്ത സമയത്തിനുള്ളിൽ വിഷയം വിധി കർത്താക്കളുടെ മുമ്പിൽ അവതരിപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക (33498517,33526880,36542558).