മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിന്റെ 52 മത് ദേശീയ ദിനം സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഡയറക്ടർ ബോർഡ് അംഗങ്ങളും, കുടുംബാംഗങ്ങളും, കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി അങ്കണത്തിൽ വച്ച് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ദേശീയ പതാക ഉയർത്തുകയും കുട്ടികൾ ദേശീയ ഗാനാലപനം നടത്തുകയും, മധുര വിതരണം ചെയ്യുകയും ഉണ്ടായി. ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.
