മനാമ: കുവൈത്ത് അമീറിന്റെ വിയോഗത്തെ തുടർന്ന് ബഹ്‌റൈനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവിൽ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദുഃഖാചരണത്തിൻറെ ഭാഗമായി ദേശീയ ദിനാഘോഷ പരിപാടികളിലും മാറ്റം. ഇന്ന് ഡിസംബർ 16 ന് വൈകിട്ട് 7 മണിക്ക് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടത്താനിരുന്ന ഫയർ വർക്‌സ് ഡിസംബർ 22 വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു. മുഹറഖ് നൈറ്റ്സ് അടക്കമുള്ള മറ്റ് ആഘോഷ പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്.
കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ. വിയോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു.