bahrainvartha-official-logo
Search
Close this search box.

കെപിഎഫ് വനിതാ വിഭാഗം ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

WhatsApp Image 2023-12-17 at 2.17.02 PM

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈൻ) വനിതാ വിഭാഗം കുട്ടികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. വിവിധ പ്രായക്കാരായ കുട്ടികളെ ഗ്രൂപ്പുകളാക്കി വേർതിരിച്ചു നടത്തിയ ചിത്ര രചനയുടെ ഉത്ഘാടനം പ്രശസ്ത ബഹ്‌റൈൻ സാമൂഹിക പ്രവർത്തക റബാബ്‌ അൽ. ഷംസാൻ നിർവ്വഹിച്ചു.

കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ., ട്രെഷറർ ഷാജി പുതുക്കുടി, വനിതാ വിഭാഗം കൺവീനർ രമ സന്തോഷ്‌, രക്ഷാധികാരികളായ സുധീർ തിരുനിലത്ത് , കെ. ടി. സലിം, വൈസ് പ്രസിഡണ്ട് സജ്ന ഷനൂബ്, വനിതാ വിഭാഗം അംഗങ്ങളായ ബബിന സുനിൽ, സംഗീത റോഷിൽ, സിനി സുരേന്ദ്രൻ, അശ്വതി മിഥുൻ, ഭാഗ്യശ്രീ അഖിൽ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ രക്ഷാധികാരി സുധീർ തിരുന്നിലത്തിന്റെ മകൾ ഡോ: അമൃത സുധീറിന് മെമന്റോ നല്കി ആദരിക്കുകയും നേഷണൽ ഡേയുടെ ഭാഗമായികേക്ക് മുറിക്കുകയും ചെയ്തു. വനിതാ വിഭാഗം അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!