മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അൽ ബുരിക്ക് സമീപമുള്ള മിസ്. അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽമൂസ കമ്പനി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് മെയ് 23 (വ്യാഴാഴ്ച) സംഘടിപ്പിക്കുന്നു. 131 മത് മെഡിക്കൽ ക്യാമ്പാണ് ഐ.സി.ആർ.എഫ് ഒരുക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണവും സുരക്ഷാ ടിപ്പുകളും നൽകും. വൈകുന്നേരം 5 മണി മുതൽ 8:30 വരെ മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. 2002 മുതൽ ബഹ്‌റൈനിലെ വിവിധ താമസ സ്ഥലങ്ങളിലുള്ള തൊഴിലാളികൾക്കായി ഇന്ത്യൻ എംബസിയിൽ പ്രവർത്തിക്കുന്ന ഐ.സി.ആർ.എഫ് സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.