മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം & യൂത്ത് വിംഗിന്റെ സഹകരണത്തോടെ 13 മത് മാനവ മതമൈത്രി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ആദരണീയനായ പ്രവാസി സമ്മാൻ ജേതാവ് ശ്രീ സോമൻ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന മാനവ മതമൈത്രീ സംഗമത്തിൽ ശ്രീ ജമാൽ നദ് വി റമളാൻ സന്ദേശം നൽകി. മാനവ മതമൈത്രിയുടെ ഈ കാലഘട്ടത്തിന്റെ പ്രസക്തി ഫാദർ റവ സുജിത് സുഗതൻ സദസ്സിനെ ബോധവൽകരിച്ചു.
കെ എം സി സി ജനറൽ സെക്രട്ടറി ശ്രീ അസ്സയിനാർ കളത്തിങ്കൽ, ശ്രീ അബ്രഹാം ജോൺ, രക്ഷാധികാരികളായ എം എ ജലീൽ, ശ്രീ സക്കരിയ പി പുനത്തിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശ്രീ ചെമ്പൻ ജലാൽ ഖിറാഅത്തും ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ശ്രീ പി കെ വേണുഗോപാൽ നന്ദിയും പറഞ്ഞു. യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ ഹംസ, സെക്രട്ടറി ജിത്തു, സവാദ്, മുനീസ്, അശറഫ് മായഞ്ചേരി, അൻവർ, റഷീദ്, സൈഫിൽ, സാദാത്ത്, സത്യൻ പേരാമ്പ്ര, നുബിൻ, സൈനൽ എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് വിംങ്ങ് പ്രവർത്തകർ പരിപാടികൾക്ക് ചിട്ടയായ നേതൃത്വം നൽകി.