മനാമ: തലശ്ശേരി മാഹി ചാരിറ്റി അസോസിയേഷൻ മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടത്തിയ ബഹ്‌റൈൻ ദേശീയ ദിനാഘോഷ കുടുംബ സംഗമം പരിപാടിയിൽ നാനൂറിലേറെ പേർ പങ്കെടുത്തു. ചടങ്ങിൽ പ്രസിഡണ്ട് നവാസ് അധ്യക്ഷത വഹിച്ചു.
പ്രമുഖ സാമൂഹ്യ പ്രവർത്തകനും പ്രതിഭ നേതാവുമായ സുബൈർ കണ്ണൂർ ഉത്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഫൈസൽ എഫ്. എം സ്വാഗതവും സ്പോർട്സ് സെക്രട്ടറി ജാവേദ് ടി. സി. എ നന്ദിയും പറഞ്ഞു. രക്ഷാധികളായ ഫുവാദ്.കെ. പി, കെ.എൻ.സാദിഖ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ടി.എം.സി.എ കുടുംബാഗങ്ങൾ അവതരിപ്പിച്ച ഒപ്പനയും അറബിക് ഡാൻസും ഗാനങ്ങളും കുട്ടികളുടെ ഫാഷൻ ഷോയും പരിപാടികൾക്ക് നിറപകിട്ടേകി. നസീബ് പ്രോഗ്രാം കൺവീനറും ഷർമിന നൃത്തങ്ങളുടെ കൊറിയോ ഗ്രാഫറും ആയിരുന്നു.
ശംസുദ്ധീൻ.വി. പി, അഫ്സൽ, വി.കെ.ഫിറോസ്, റഹീസ് .കെ.പി,യാഖൂബ് , ശബാബ്, സഫർ, അഫ്സൽ, ബിനിയാമിൻ, നൗഷാദ്, റാഷി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഹീസ്. പി. വി, ഷമീം, അബ്ദുൽ റാസിഖ്, ഫിറോസ് മാഹി, സഫ്നിൻ, റഹീസ് മുഹമ്മദ്, എന്നിവർ നിയന്ത്രിച്ചു.