മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. വീടുകളിൽ പുൽക്കൂട് ഒരുക്കിയ ശേഷം രെജിസ്റ്റർ ചെയ്യുക, ജഡ്ജസ് വീടുകളിൽ എത്തി മാർക്കിടും. മികച്ച രീതിയിൽ പുൽക്കൂട് ഉണ്ടാക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകും. രെജിസ്‌ട്രേഷൻ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക- 33253468, 33059692, 66988833.