മൈഗ്രേഷൻ കോൺക്ലേവ് 2024 വിജയിപ്പിച്ച് വൈജ്ഞാനിക സമൂഹത്തിലേക്കുള്ള പരിവർത്തനത്തിൽ പ്രവാസികളും പങ്കാളികളാവുക: ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം

New Project - 2023-12-20T115814.133

മനാമ: ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം സഖാവ് കോടിയേരി ബാലകൃഷണൻ നഗർ ( കെ എ സി.എ ഹാൾ) വെച്ച് നടന്നു. സമ്മേളനം സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആ നാവൂർ നാഗപ്പൻ ഉത്ഘാടനം ചെയ്തു.

കാശ് മൂലധനം എന്നതിനപ്പുറം മസ്തിഷക മൂല ധനം എന്ന പുതിയ സമ്പദ് രീതി കേരള സർക്കാർ അവലംബിക്കുകയാണ്. ഇത് കേരളത്തിലെ ഉന്നത വിദ്യഭ്യാസ രംഗത്ത് വലിയ നേട്ടം കൊണ്ടുവരും. സർവ്വകലാശാലകൾ ഭരിക്കുന്ന കേരള ഗവർണ്ണർ ആകട്ടെ കവല ചട്ടമ്പിയോ പൊലെ പെരുമാറുകയാണ്. ഇത് അധികകാലം തുടരാൻ കഴിയുന്നതല്ല. ജീവിതത്തിന്റെ സകല തുറകളിലും വികസനം കൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞു. എന്നാൽ ഒന്നാം പിണറായി സർക്കാറിന്റെ അത്ര മെച്ചപ്പെട്ടതല്ല രണ്ടാം പിണറായി സർക്കാർ എന്ന പച്ചകള്ളം എഴുതിപ്പിടിപ്പിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ. പ്രവാസികളാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മുപ്പത്തി അഞ്ച് ശതമാനം വരുമാനം കൊണ്ടു വരുന്നത്. സർക്കാറിന്റെ സഹായങ്ങൾ ലഭ്യമാകുന്നതിനപ്പുറം പ്രവാസം അവസാനിച്ചാലും അറ്റകുറ്റപണികൾ നടത്തി കൊണ്ടു പോകാവുന്ന ചെറിയ വീടുകൾ വെച്ച് ധന മാനേജ്മെമെന്റ് സമ്പുഷ്ടിപെടുത്താൻ ഓരോ പ്രവാസിക്കും കരുതൽ ഉണ്ടാകണം എന്ന് പ്രതിഭ കേന്ദ്ര സമ്മേളനം ഉത്ഘാടനം ചെയ്യവെ ആനാവൂർ നാഗപ്പൻ ഓർമ്മപെടുത്തി.

 

പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ സമ്മേളനത്തിന്റെ താത്ക്കാക്കാലിക അദ്ധ്യക്ഷനായിരുന്നു. സംഘടക സമിതി ജനറൽ കൺവീനർ ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം എൻ.കെ. അശോകനും അനുശോചന പ്രമേയം ജോ: സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളിയും അവതരിപ്പിച്ചു. അനഘ രാജീവൻ , ഡോ: ശിവകീർത്തി രവീന്ദ്രൻ, റാം ഒഞ്ചിയം, ബിനു മണ്ണിൽ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക കേരളസഭ അംഗങ്ങളായ സി.വി നാരായണൻ , സുബൈർ കണ്ണൂർ, കേരള പ്രവാസി സംസ്ഥാന കമ്മിറ്റിഅംഗം പി. ചന്ദ്രൻ , പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി.അശോകൻ , വീരമണി. മുഖ്യരക്ഷാധികാരി പി. ശ്രീജിത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പുനഃസംഘടനക്കും, വിപുലമായ നൈപുണ്യ വികസന പരിപാടിക്കും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും സൃഷ്ടിക്കുന്നതിനും, പ്രവാസി മലയാളികളെ കൂടെ ഭാഗഭാക്കുകയും ചെയ്യുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024ൽ വിജയിപ്പിക്കുക. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ മന:പൂർവ്വം സാമ്പത്തിക ഞ്ഞെരുക്കം സൃഷ്ടിക്കുകയും, അനാവശ്യ തടസ്സവാദം ഉന്നയിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ അത്തരം നെറികെട്ട രീതിയിൽ നിന്ന് പിന്മാറണം എന്ന് വിവിധ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

 

2023 – 25 വർഷകാലം പ്രതിഭയെ നയിക്കാനുള്ള ഇരുപത്തി ഒന്ന് അംഗ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ബിനു മണ്ണിൽ പ്രസിഡണ്ട്, നിഷ സതീഷ് , നൗഷാദ് പുനൂർ വൈ: പ്രസിഡണ്ട്മാർ. മിജോഷ് മൊറാഴ ജനറൽ സെക്രട്ടറി, സജീഷ പ്രജിൽ , മഹേഷ് . കെ.വി. ജോ : സെക്രട്ടറിമാർ, രജ്ഞിത് കുന്നന്താനം ട്രഷറർ , അനീഷ് കരിവള്ളൂർ മെംബർഷിപ്പ് സെക്രട്ടറി, സുലേഷ് അസി: മെംബർഷിപ്പ് സെക്രട്ടറി, അനിൽ കുമാർ .കെ.പി. ലൈബ്രേറിയൻ, പ്രജിൽ മണിയൂർ കലാ വിഭാഗം സെക്രട്ടറി എന്നിവരാണ് ഭാരവാഹികൾ.ഷിജു പിണറായി ഗിരീഷ് ശാന്തകുമാരി മോഹൻ, ജയകുമാർ, നിരൻ സുബ്രഹ്മണ്യൻ, മുരളികൃഷ്ണൻ, സജീവൻ.എം, ബിനുകരുണാകരൻ, റീഗാ പ്രദീപ് , പ്രദീപ് പതേരി, അഡ്വ: ജോയ് വെട്ടിയാടൻ എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. അനീഷ്.കെ. ഇന്റേണൽ ഓഡിറ്റർ ആയി പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!