മനാമ: 52- മത് ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി “ഓരോ ജീവനും വിലപ്പെട്ടതാണ്, ഓരോ തുള്ളി രക്തവും അതിലേറെ വിലപ്പെട്ടതാണ്” എന്ന സന്ദേശവുമായി സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന് വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി.
വനിതകൾ അടക്കം നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്ത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ സുരേഷ് പുത്തൻവിളയിൽ മുഖ്യാതിഥി ആയിരുന്നു പ്രവാസികളിൽ രക്തദാനം മഹാദാനം എന്ന ചിന്ത വർധിച്ചു വരുന്നതിൽ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ ഉന്നമനത്തിനും, ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കും പി.സി.ഡബ്ല്യൂ.എഫ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്ന് സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്ക് ഹെഡ് സക്കിന പറഞ്ഞു.
സുരേഷ് പുത്തൻവിളയിലിന് മുസ്തഫ കൊളക്കാടും സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയും മൊമെന്റോ കൈമാറി. അലി കാഞ്ഞിരമുക്ക്, ശറഫുദ്ധീൻ, ഷമീർ, മധു എടപ്പാൾ, ഫസൽ പി കടവ്, അൻവർ, റംഷാദ് റഹ്മാൻ, നബീൽ, പിടി അബ്ദു റഹ്മാൻ, നസീർ, ദർവേശ്, മുഷ്ത്താഖ്, സിദ്ധീഖ് എന്നിവർ വ്യക്തികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കാലത്ത് 7:00 മണി മുതൽ 1:00 വരെ തുടർന്ന ക്യാമ്പിൽ ഷഫീഖ് പാലപ്പെട്ടി സ്വാഗതവും സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.