മനാമ: പ്രസംഗ കലയിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഹൂറ ചാരിറ്റി ഹാളിൽ വച്ച് നടത്തിയ പരിപാടി ബഹ്‌റൈൻ കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഭാവി തലമുറയെ വാർത്തെടുക്കാൻ സമൂഹത്തെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാഹി സെന്ററിന്റെ ഇത്തരം പരിപാടികൾക്ക് എപ്പോഴും കൂടെയുണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിധികർത്താക്കളായി അബ്ദുറഹിമാൻ ടി പി, മുനീറ മുഹമ്മദലി, ഹംസ മേപ്പാടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത ഓരോ വിദ്യാർത്ഥികളും ഒന്നിനോടൊന്നു മികച്ച പ്രകടനം കാഴ്ചവച്ചു. പരിപാടിയിൽ ഹഫ്സൽ എസ് പി എംസി ആയും, സഫീർ കെ കെ സ്വാഗതവും,ഹംസ മേപ്പാടി അധ്യക്ഷ സ്‌ഥാനവും അലങ്കരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫിയും, വൈസ് പ്രസിഡണ്ട് ഷാജഹാൻ ചതുരല,ലേഡീസ് വിങ് ജനറൽ സെക്രട്ടറി ഇസ്മത് ജൻസീർ എന്നിവർ ചേർന്ന് വിധികർത്താക്കൾക്കുള്ള ഉപഹാരം കൈമാറി കോഡിനേറ്റേഴ്സ് ആയ പ്രസൂൺ കെ കെ, ആഷിക് എൻ പി, മുന്നാസ് കണ്ടോത്ത്, മുഹമ്മദ് ഫാസിൽ, സിറാജ് ,ഇസ്മത്ത് ജൻസീർ, ഫിദറമീസ്, ഫർസാന ഹഫ്‌സൽ, സാലിഹ ഫാത്തിമ ,നാഫി ,നാസർ,ഷഫീക് ,ബഷീർ എർണാകുളം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് കൈമാറി.
ജൂനിയർ സബ്ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്ക് ഇസ്ലാഹി സെന്റർ പ്രോത്സാഹന സമ്മാനം നൽകി. ഇതുപോലെയുള്ള വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നത് പ്രശംസനീയമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. മുന്നാസ് കണ്ടോത്ത് നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു.