മനാമ: കോട്ടയം വാഴൂർ പളിക്കക്കവല കുന്നുംപുറത്ത് ലാലു (50) ബഹ്റൈനിൽ നിര്യാതനായി. ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഭാര്യ ശ്രീലങ്കൻ സ്വദേശിനിയാണ്.
മൃതദേഹം ബഹ്റൈനിൽ സംസ്കരിക്കാനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്നു