മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ ശ്രദ്ധേയമായ സംഘടനയായ ഹോപ്പ് ബഹ്‌റൈൻ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ച് 22 ഡിസംബർ വെള്ളിയാഴ്ച നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി അധ്യക്ഷനായി. ഹോപ്പിന്റെ പ്രവർത്തന രീതികളെ പറ്റിയും ലക്ഷ്യങ്ങളും ഹോപ്പ് രക്ഷാധികാരി നിസ്സാർ കൊല്ലം വിശദീകരിച്ചു.
സെക്രട്ടറി ഷാജി ഇളമ്പിലായി വിശദമായ വാർഷിക റിപ്പർട്ട് അവതരിപ്പിച്ചു. ട്രെഷറർ ഷിജു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഫുഡ് കിറ്റ്, ഗൾഫ് കിറ്റ് , അർഹരായവർക്കുള്ള സാമ്പത്തിക സഹായം, അടിയന്തിര ചികിത്സാ സഹായം, അർഹരായവർക്ക് മരുന്നുകൾ എത്തിച്ചു നൽകൽ, വീൽചെയർ ഉൾപ്പെടെ ഉള്ള മെഡിക്കൽ ഉപകരണങ്ങൾ അർഹർക്ക് എത്തിച്ചുനൽകുക തുടങ്ങി നിരവധി സഹായങ്ങൾ തികച്ചും അർഹരായ സഹജീവികളിലേക്ക് ഈ വർഷവും എത്തിക്കാൻ ആയതായി ഭാരവാഹികൾ അറിയിച്ചു. വൈസ് പ്രസിഡന്റ് നിസ്സാർ മാഹി നന്ദി പറഞ്ഞു.
തുടർന്ന് 2024 വർഷത്തേക്കുള്ള പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നു. ജെറിൻ ഡേവിസ് പ്രസിഡന്റും ജോഷി നെടുവേലിൽ സെക്രട്ടറിയുമായ ഭരണസമിതിയാണ് ഐക്യകണ്ഡേന തിരഞ്ഞെടുക്കപ്പെട്ടത്. അൻസാർ മുഹമ്മദ് (ട്രെഷറർ), സാബു ചിറമേൽ(വൈസ് പ്രസിഡന്റ്), പ്രിന്റ്റു ഡെലിസ്സ്(ജോയിന്റ് സെക്രട്ടറി), ജി ഗിരീഷ് കുമാർ (മീഡിയ കൺവീനർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ. രക്ഷാധികാരി ഷബീർ മാഹി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഹോപ്പ് ബഹ്‌റൈന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് 3717 0053 (ജെറിൻ), 3535 6757 (ജോഷി) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.