മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 2023-24 വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം ദേവാലയത്തിൽ വെച്ച് ഇടവക വികാരി റവ. മാത്യു ചാക്കോയുടെ അദ്യക്ഷദ്ധയിൽ നടത്തപ്പെട്ടു. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ അലക്സാണ്ടറിയോസ് മെത്രാപ്പൊലീത്താ ക്രിസ്മസ് സന്ദേശം നൽകി.
ഇടവകഗായകസംഘവും, വിവിധ സംഘടനയുടെ ഗായകസംഘവും കരോൾ ഗാനങ്ങൾ ആലപ്പിച്ചു. Fr. ജോൺസ് ജോൺസൺ സന്നിഹിതനായിരുന്നു. ഇടവക വൈസ് പ്രസിഡന്റ് ജെയിംസ് ബേബി, ഇടവക അക്കൗണ്ട് ട്രസ്റ്റീ ജിജു കെ ഫിലിപ്പു എന്നിവർ കൺവീനഴ്‌സ് ആയി പ്രവർത്തിച്ചു. വന്നു കൂടിയവർക്ക് ഇടവക ട്രസ്റ്റീ ജോൺ വി തോക്കാടൻ നന്ദി പ്രകാശിപ്പിച്ചു.