മനാമ: കെ.സി.എ ഭാരവാഹികൾ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാർ ബിഷപ് ആൽഡോ ബെറാർഡിയെ സന്ദർശിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ സ്പോൺസർഷിപ് വിങ് ചെയർമാൻ സേവി മാത്തുണ്ണി, ചാരിറ്റി വിങ് ചെയർമാൻ ജെയിംസ് ജോൺ എന്നിവർ സംബന്ധിച്ചു.