മനാമ: ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ സേവന കൂട്ടായ്മയായ ബി.കെ.എസ്.എഫിന്റെ വിപുലമായ ബഹ്റൈൻ ദേശീയദിന ക്രിസ്മസ് പുതുവൽസരാഘോഷം 2023 ഡിസംബർ 29 ന് വൈകീട്ട് 7 മണി മുതൽ മനാമയിലെ കെ സിറ്റി ഹാളിൽ വിപുലമായ രീതിയിൽ നടത്തുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ ഏറ്റവും നല്ല കരോൾ സംഘത്തിനുള്ള മൽസരം, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഒട്ടനവധി സമ്മാനങ്ങളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കരോൾ മൽസരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്ട്ർ ചെയ്യാൻ 33780699 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.