മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) വാർഷിക പുതുവത്സര-ക്രിസ്മസ് വിരുന്ന് ജനുവരി 12 വെള്ളിയാഴ്ച ഉച്ചക്ക് 12ന് മനാമയിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രിസ്മസ്/പുതുവത്സര വിരുന്നിന് നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാർ ബിഷപ് ആൽഡോ ബെറാർഡി, ഒ.എസ് എസ്.ടി. മുഖ്യാതിഥിയായിരിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അറിയിച്ചു. ചാരിറ്റി ചെയർമാൻ ജെയിംസ് ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ് ചെയർമാൻ സേവി മാത്തുണ്ണി, എന്റർടെയ്ൻമെൻറ് സെക്രട്ടറി ജിതിൻ ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അംഗങ്ങൾക്കും ക്ഷണിതാക്കൾക്കും പങ്കെടുക്കാവുന്ന ക്രിസ്മസ്-പുതു വത്സര പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജെയിംസ് ജോൺ (36925388), സ്പോൺസർഷിപ് ചെയർമാൻ സേവി മാത്തുണ്ണി (38382676) എന്നിവരുമായി ബന്ധപ്പെടുക.