മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററും സൈറോ ഫുട്ബോൾ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ജനുവരി മാസത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും അൽ അഹ്ലി ക്ലബ് സിൻജ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. പ്രായപരിധി ആറ് മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കാണ്. താല്പര്യമുള്ള കുട്ടികൾ ഇസ്ലാഹി സെന്റര് സ്പോർട്സ് വിങ്ങുമായോ, താഴെക്കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അഡ്മിഷൻ നേടാൻ സാധിക്കുകയുള്ളൂ. ബന്ധപ്പെടേണ്ട നമ്പർ 35450607,33526880,34645767.