മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ(ഒപ്പരം) വനിതാ വിഭാഗം രൂപീകരിച്ചു. കെ സിറ്റി സെന്ററിൽ അസോസിയേഷൻ യോഗത്തിൽ അമിത സുനിൽ കൺവീനറായുള്ള 13 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ജില്ലയിലെ മറ്റു കാസർഗോഡ് നിവാസികളുമായി ആശയവിനിമയം നടത്തി വനിതാ വിഭാഗം വിപുലീകരിക്കാനും ജനുവരി 12 നടക്കുന്ന അസോസിയേഷന്റെ കൃസ്തുമസ്,പുതുവത്സര ആഘോഷങ്ങളിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും തീരുമാനിച്ചു.
അജിതാ രാജേഷ്, ശുഭപ്രഭ, ഷീനാ മഹേഷ്, ആതിര പി നായർ, ധന്യശ്രീ രഞ്ജിത്ത്, അഞ്ജന ജയൻ, ഷബ്‌ന അജയ്, സുനീതി, ഷംസാദ്, വിനയ, ഉമാ ഉദയൻ, കൗള ഹമീദ് എന്നിവരാണ് അംഗങ്ങൾ. കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷനിൽ അംഗങ്ങളായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹമുള്ളവർക്കും കലാവിഭാഗം കൺവീനർ ഹാരിസ് ഉളിയത്തടുക്ക, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് എന്നിവരുമായി ബന്ധപ്പെടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മൊബൈൽ നമ്പറുകൾ 32281878,34517952 .