മനാമ: അൽ മന്നാഇ സെന്റർ മലയാളവിഭാഗം നടത്തിവരുന്ന വിജ്ഞാന സദസ്സിന്റെ ഭാഗമായി നാളെ രാത്രി (29-12-2023 വെള്ളി) 7:30 ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള അൽ മന്നാഇ സെന്ററിൽ വെച്ച് “നിർഭയത്വവും ആരോഗ്യവും” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ സീനിയർ കൺസൽട്ടന്റ് ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ നയിക്കുന്ന പ്രഭാഷണ പരിപാടിക്കുവേണ്ടി വിശാലമായ പാർക്കിങ്ങും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 3940 9709, 3987 5579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.