മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ (TMWA) ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രഥമയോഗം ഗുദൈബിയ ചേർന്നു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് വി.പി. അബ്ദ് റസാഖ് അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടുകളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽ നിന്നും വിപുലപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന ചർച്ചയിൽ റഷീദ് മാഹി, ഹസീബ് അബ്ദുറഹ്മാൻ, മുഹമ്മദ് അലി പരിയാട്ട്, ഷിറാസ് അബ്ദു റസാഖ്, ഡോ. റിസ്‌വാൻ നസീർ, ഡോ. ദിയൂഫ് അലി, റിൻഷാദ് എം.എം. എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി മാസം തലശ്ശേരി ഫുഡ് ഫെസ്റ്റിവൽ നടത്തുന്നതിലേക്കായി നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്, ടി.കെ. അഷ്‌റഫ്, ഇർഷാദ് ബംഗ്ലാവിൽ, ഷഹബാസ്, മുനാസിം മുസ്തഫ എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. രിസാലുദ്ദീൻ പുന്നോൽ നന്ദി പ്രകാശിപ്പിച്ചു.