ഗുദൈബിയ കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2023-12-31 at 10.16.07 AM

മനാമ: ഗുദൈബിയ നിവാസികളായ മലയാളി പ്രവാസികളുടെ കൂട്ടായ്മ “ഗുദൈബിയ കൂട്ടം” കുടുംബ സംഗമം ഹൂറ അഷ്റഫ്സ് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ, മുട്ടിപ്പാട്ട് എന്നിവയോട് കൂടി നടന്നു.

ഇസ്സാം ഇസ അൽഖയ്യാത്ത് (മിനിസ്ട്രി ഓഫ് ഇന്റീരിയർ ഇൻവെസ്റ്റ്മെന്റ് ഡവലപ്മെന്റ് ഹെഡ്), ഡോ: പി. വി. ചെറിയാൻ (കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്) എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ഗുദൈബിയ കൂട്ടം കുടുംബ സംഗമം ഉത്ഘാടനം ചെയ്യുകയും കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു.സന്ദീപ് കണിപ്പയ്യൂർ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടങ്ങിൽ യാഷേൽ ഉരവച്ചാൽ എഴുതിയ “ഹ്യൂമൻ റിമൈൻസ്സ്” എന്ന പുസ്തകത്തിന്റെ പ്രകാശനം സാമൂഹിക പ്രവർത്തകനായ കെ. ടി. സലിം നിർവഹിച്ചു. എം. എച്ച്. സയ്ദ് ഹനീഫ്, നയന മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു.ജംഷീർ സിറ്റിമാക്സ്, റോജി ജോൺ, ജയീസ്‌ ജാസ് ട്രാവൽസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഷഫീഖ് പാലപ്പെട്ടി സ്വാഗതവും പ്രവീണ ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.

രുപീകരിച്ചു മൂന്ന് മാസത്തിനകം ആയിരത്തിൽ പരം അംഗങ്ങളുമായി മുന്നോട്ട് പോകുന്ന ഗുദൈബിയ കൂട്ടം കുടുംബ സംഗമത്തിന് ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്ദീൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മുജീബ് റഹ്മാൻ, ജിഷാർ കടവല്ലൂർ അംഗങ്ങൾ ആയ ഷമീന മെഹറിൻ, നിധിൻ ലാൽ, മുഹമ്മദ്‌ തൻസീർ, ഗോപി ഹരി,സദാം ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!