മനാമ: ബഹ്റൈനിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസറഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ ‘ഒപ്പരം ‘ പുതുവത്സര, ക്രിസ്മസ് ആഘോഷ പരിപാടി ജനുവരി 12-ന് മനാമ കെ എം സി സി ഹാളില്‍ നടക്കും.
എഴുത്തുകാരനും കവിയും അവതാരകനുമായ നാലപ്പാടം പദ്മനാഭന്‍ വിശിഷ്ടാതിഥി ആയിരിക്കും. പത്മശ്രീ മലയാള സകലകലാശാല ചെയര്‍മാന്‍ കൂടിയായ നാലപ്പാടം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ്. ബഹ്റൈനിലെ കാസറഗോഡ് നിവാസികളുടെ വിവിധ കലാപരിപാടികളും, കാസര്‍ഗോഡ് ജില്ലക്കാര്‍ ഉള്‍പ്പെട്ട ബഹ്റൈനിലെ നാടന്‍പാട്ട് കൂട്ടായ്മയായ സഹൃദയ നാടന്‍പാട്ട് കൂട്ടത്തിന്റെ പരിപാടികളും ഉണ്ടായിരിക്കും. അംഗത്വ വാരാചരണം നടക്കുന്നതിന്റെ പരിസമാപ്തി കൂടിയാണ് ഈ സംഗമം. കാസറഗോഡ് നിവാസികളായ എല്ലാവരും ഈ പരിപാടിയില്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് രാജേഷ് കോടോത്ത്, സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് എന്നിവര്‍ അഭ്യര്‍ഥിച്ചു.