മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം രക്തദാന ക്യാമ്പ് സൽമാനിയ ആശുപത്രിയിൽ നടന്നു. പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ഐ.സി. ആർ.എഫ് സെക്രട്ടറി പങ്കജ് നെല്ലൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ, രാധാകൃഷ്ണൻ, അറ്സ്സൽ കെ.പി, അഫ്സ്സത്ത് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഗഫൂർ കളത്തിൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു. ജിതേഷ്, ഷിനിത്ത്,സത്യൻ,ജസീർ, ഇബ്രാഹിം, അസീൽ അബ്ദുറഹിമാൻ,ബിജു,രശ്മിൽ ,രഞ്ജി സത്യൻ, നദീറ മുനീർ, ശ്രീജില എന്നിവർ നേതൃത്വം നൽകി.
