മനാമ: ബഹ്‌റൈൻ സെൻ്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൻ്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു. വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം എം മാത്യൂ എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതിയ്ക്ക് അധികാരം കൈമാറി.
വർഗ്ഗീസ് മോടിയിൽ സാമുവേൽ(അദില്യ-ഉം അൽ ഹാസ്സം), സജി ചാക്കോ (ചർച്ച് ഏരിയാ നോർത്ത്), ജേക്കബ് ജോൺ ഏ ജെ (ചർച്ച് ഏരിയാ സൗത്ത്), ജീംസൺ പൊന്നൻ, (ഗുദേബിയ- ഹൂറ), മാത്യൂസ് നൈനാൻ ( ഇസാ ടൗൺ-സിത്ര), അജി പാറയിൽ (ഖമ്മീസ് -സേല), ബിജു തങ്കച്ചൻ (മനാമ), തോമസ് സി ഐ ( റിഫ-സിത്ര), വിനോദ് ദാനിയേൽ (സൽമാബാദ് – ബുദയ്യ), നോബിൾ വി മാത്യൂ (ഗഫൂൾ), ബിജു വർഗ്ഗീസ് ( സെഗയ്യ-സെഞ്ജ്), ജീസൺ ജോർജ്ജ് ( എക്സ് ഒഫീഷ്യോ), മോൻസി ഗീവർഗ്ഗീസ് (ഇന്റേർണൽ ഓഡിറ്റർ) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.