മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്മസ്-ന്യൂ ഇയര്‍ വിപുലമായ പരിപാടികളുമായി ആഘോഷിച്ചു. വിവിധ മത്സരങ്ങള്‍, ചാറ്റ് വിത്ത് സാന്റ, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍ എന്നിവ ചേര്‍ന്ന ആഘോഷ പരിപാടികള്‍ നവ്യാനുഭൂതി പകര്‍ന്നു. കേക്ക് കട്ടിങ്ങോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, ഐ.പി, ഒ.ടി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ എന്നിവര്‍ പുതുവത്സര സന്ദേശം നല്കി. ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ ആശുപത്രി ഡയറക്ടര്‍ ഷബീര്‍ അലി പി.കെ, ഡോക്ടര്‍മാര്‍, അഡ്മിനിസ്ട്രേഷന് മാനേജര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നഴ്സുമാരായ ചാര്‍ളിയും ബിനു പൊന്നച്ചനും നയിച്ച ചാറ്റ് വിത്ത് സാന്റ, ഐഡന്റിഫൈ ദി സെലിബ്രിറ്റി മത്സരങ്ങൾ നടന്നു. ഐഡന്റിഫൈ സെലിബ്രിറ്റി മത്സരത്തില്‍ ഒന്നാം സമ്മാനം ഹമ്രാസ്, സഫ്വന്‍ ടീമും രണ്ടാം സമ്മാനം സക്കീര്‍ ഹുസൈന്, റെനീഷ് ടീമും കരസ്ഥമാക്കി. ക്രിസ്മസ് കരോള്‍ മത്സരത്തില്‍ ആന്‍സി, മായ എന്നിവരുടെ നേതൃത്വത്തിലുള്ള നഴ്സിങ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാദിക്, നസീര്‍ നേതൃത്വത്തിലുള്ള മാര്‍ക്കറ്റിങ് ടീമിനാണ് രണ്ടാം സ്ഥാനം. ഡോ. സല്മാന് നയിച്ച അഡ്മിനിസ്ട്രേഷന് ടീം, ഡോ. ബിന്‍സിയുടെ നേതൃത്വത്തിലുള്ള ഡെന്റല്‍ ടീം, ഡോ. ഡേവിസിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ടീം, സബിതയുടെ നേതൃത്വത്തില്‍ ഫാര്‍മസി ടീം എന്നിവരും ശക്തമായ മത്സരം കാഴ്ചവെച്ചു. ഡോ. ചന്ദ്രശേഖരന് നായര്‍, ഡോ. പ്രേമാനന്ദ്, ഡോ. ഷഹീര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.
ഡോ. ഡേവിസ്, ഡോ. നജീബ് അബൂബക്കര്‍, ഡോ. ഹര്‍ഷദ് ഗോര്‍പാഡെ എന്നിവര്‍ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. സിസ്റ്റര്‍ അവിനാഷ് ഗൗര്‍ ടീമിന്റെ ഗ്രൂപ് ഡാന്‍സും ആഘോഷത്തിന് മിഴിവേകി. അറ്റന്‍ഡര്‍ ഗണേശന് സാന്റാക്ലോസായി വേഷമിട്ടു.ആഘോഷങ്ങള്‍ക്ക് സമാപനമായി നടന്ന റാഫിള്‍ ഡ്രോയില്‍ അറ്റന്‍ഡര്‍ അലിമുദ്ദീന്‍ ജേതാവായി. വിവിധ മത്സരവിജയികള്‍ക്ക് ഡയറക്ടര്‍ ഷബീര്‍ അലി, ഡോ. പ്രേമാനന്ദ്, ഡോ. ബിനു സെബാസ്റ്റ്യന്‍, ഡോ. ഫാത്തിമ, ഡോ. ഷംനാദ്, ഡോ. ബിന്‍സി, മാനേജര്‍മാരായ ഷീല അനില്‍, കെ.എം. ഫൈസല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാഷനല്‍ ഡേ ഫോട്ടോഷൂട്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ബാസില്‍ ബാബുവിനും രണ്ടാംസ്ഥാനം നേടിയ ബിനു പൊന്നച്ചനും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷിഫ അല്‍ ജസീറ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ അഡ്മിനിസ്ട്രേഷന് മാനേജര്‍ സക്കീര്‍ ഹുസൈന്, എച്ച്.ആര് മാനേജര്‍ ഷഹഫാദ്, ഫാര്‍മസി മാനേജര്‍ നൗഫല്‍ ടി.സി, മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് ഹസ്ബുല്ല അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.