മനാമ: ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് ബഹ്‌റൈൻ ൻറെ 2024 മെഗാ മീറ്റ് ജുഫൈർ അമ്പർ ടവറിൽ വെച്ച് സംഘടിപ്പിച്ചു. ജനുവരി 5 ന് വൈകിട്ട് 5 മണിയോട് കൂടി തുടങ്ങിയ മെഗാ മീറ്റ് ഡോ.അനൂപ് അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. പ്രമോദ് പരവൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ AKDF ബഹ്‌റൈൻ മെയിൻ അഡ്മിൻ വിനോദ് അധ്യക്ഷ സ്ഥാനം വഹിച്ചു.
അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചിലെ ഹഫീസ് മുഹമ്മദ് (മാർക്കറ്റിംഗ് മാനേജർ), ബ്ലഡ് ഡോണേഴ്സ് കേരള ജനറൽ സെക്രട്ടറി -റോജി ജോൺ എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള ജനറൽ സെക്രട്ടറി -റോജി ജോൺ നെ ചടങ്ങിൽ ആദരിച്ചു. 2022 – 2023 AKDF ബഹ്‌റൈൻ എക്സിക്യൂട്ടീവ്സ് നു മൊമെന്റോസ് കൈമാറി. റാഫി പരവൂർ നിയന്ത്രിച്ച പരിപാടിയിൽ അരുൺ നന്ദി പറഞ്ഞു.