bahrainvartha-official-logo
Search
Close this search box.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ യൂത്ത് കോൺഫറൻസുകൾക്ക് തുടക്കമായി

WhatsApp Image 2024-01-06 at 3.55.06 PM

മ​നാ​മ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) മു​പ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന യൂ​നി​റ്റ് സ​മ്മേ​ള​നം ‘യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​യ’​ക്ക് തു​ട​ക്ക​മാ​യി. വി​ഭ​വം ക​രു​ത​ണം, വി​പ്ല​വ​മാ​വ​ണം എ​ന്ന പ്ര​മേ​യ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ആ​യി​രം യൂ​നി​റ്റു​ക​ളി​ൽ സ​മ്മേ​ള​നം ന​ട​ക്കും. സ​ൽ​മാ​ബാ​ദ് സി​റ്റി യൂ​നി​റ്റി​ൽ ന​ട​ന്ന ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ​ത​ല ഉ​ദ്ഘാ​ട​നം, ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്.​വൈ.​എ​സ് കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ.​പി. അ​ബ്ദു​ൾ ഹ​കീം അ​സ്ഹ​രി നി​ർ​വ​ഹി​ച്ചു. അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

പ്ര​പ​ഞ്ച​ത്തി​ന്റെ​യും മ​നു​ഷ്യ​ന്റെ​യും നി​ല​നി​ൽ​പി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​വി​ഭാ​ജ്യ ഘ​ട​ക​ങ്ങ​ളാ​യ വി​ഭ​വ​ങ്ങ​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ത​ക​രാ​ൻ മ​നു​ഷ്യ​ന്റെ സ്വാ​ർ​ഥ​ത​യും അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും കാ​ര​ണ​മാ​ക​രു​തെ​ന്ന് പ്ര​മേ​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ റ​ഹീം സ​ഖാ​ഫി പ​റ​ഞ്ഞു. വ​രും ത​ല​മു​റ​ക​ൾ​ക്കു​കൂ​ടി വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​വു​ന്ന​തി​നു​ള്ള ക​രു​ത​ലു​ണ്ടാ​വ​ണം. സാ​മൂ​ഹി​ക ഘ​ട​ന​യു​ടെ സ്വീ​കാ​ര്യ​ത​ക്ക് അ​ഭൗ​തി​ക വി​ഭ​വ​ങ്ങ​ളാ​യ സ്നേ​ഹ​വും സ​ഹി​ഷ്ണു​ത​യും ധാ​ർ​മി​ക​ബോ​ധ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

ആ​ർ.​എ​സ്.​സി സം​ഘ​ട​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ഖാ​ഫി ഉ​ളി​യി​ൽ സ​ർ​വേ പ്ര​സ​ന്റേ​ഷ​ൻ നി​ർ​വ​ഹി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ സ​ലാം മു​സ്ല്യാ​ർ കോ​ട്ട​ക്ക​ൽ, ഹാ​രി​സ് ഹ​നീ​ഫി ബാ​ളി​യൂ​ർ, മു​നീ​ർ സാ​ഖാ​ഫി ചേ​ക​നൂ​ർ, അ​ബ്ദു​ള്ള ര​ണ്ട​ത്താ​ണി, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മീ​ർ വ​ട​ക​ര സ്വാ​ഗ​ത​വും ഫാ​തി​ഹ് വെ​ള്ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!