bahrainvartha-official-logo
Search
Close this search box.

മൈഗ്രേഷൻ കോൺക്ലേവ് വിജയിപ്പിക്കണമെന്ന് ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മ

WhatsApp Image 2024-01-08 at 1.22.23 PM

മനാമ: കേരള ചരിത്രത്തിൽ ആദ്യമായി തിരുവല്ലയിൽ വെച്ച് പ്രവാസി സമൂഹ സാഹചര്യങ്ങളെ മൂർത്തമായ രീതിയിൽ പരിശോധിക്കപ്പെടുന്ന ‘മൈഗ്രേഷൻ കോൺക്ലേവ്’ 2024 ജനുവരി 19,20,21,തിയ്യതികളിലായി നടത്തപ്പെടുന്നു. ഒരു ലക്ഷം പേരാണ് ഈ പ്രവാസി പരിപാടിയിൽ ഓൺലൈനായും നേരിട്ടും പങ്കാളികളാകുന്നത്.

വിവിധങ്ങളായ പ്രവാസി വിഷയങ്ങളെ അധികരിച്ച് കൊണ്ട് നാനൂറോളം പ്രബന്ധങ്ങളാണ് ഇതേ വരെ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. നാല് സെഷനായി നടത്തുന്ന പരിപാടിയിൽ യുറോപ്പ് ആഫ്രിക്ക മേഖല കോൺഫറൻസ് ബഹു: തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് തിരുവല്ലയിലെ സെൻ്റ് ജോൺസ് ചർച്ച് ഓഡിറ്റോറിയത്തിൽ ജനുവരി 19 ന് ഉത്ഘാടനം ചെയ്യും. ഓസ്ട്രേലേഷ്യ – ഇന്ത്യ കോൺഫറൻസ് ബഹു : ആരോഗ്യ മന്ത്രി വീണ ജോർജും. അമേരിക്ക – കാനഡ കോൺഫറൻസ് ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദുവും, മിഡിൽ ഈസ്റ്റ് കോൺഫറൻസ് ബഹു: വ്യവസയ വകുപ്പ് മന്ത്രി പി.രാജീവും അന്നേ ദിവസം ഉത്ഘാടനം ചെയ്യും.

മൈഗ്രൻ്റ് കോൺഫറൻസിന് ബഹ്റൈനിൽ നിന്നും ലോക കേരള സഭ അംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ നേരിട്ട് പങ്കെടുക്കുന്നുണ്ട്. കെ. സിറ്റിയിൽ നടന്ന വിശദീകരണ യോഗത്തിൽ മൈഗ്രേൻ കോൺക്ലേവ് ബഹ്റൈൻ ചാപ്റ്ററിന് വേണ്ടി സി. വി. നാരായണൻ സംസാരിച്ചു. ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ സ്വാഗതം പറഞ്ഞു. നവകേരള രക്ഷാധികാരി കൺവീനർ ഷാജി മൂതല അദ്ധ്യക്ഷത വഹിച്ചു. ഇടത് പക്ഷ കൂട്ടായ്മ അംഗം കെ.ടി.സലീം നന്ദി പ്രകാശിപ്പിച്ചു.

ജനത കൾച്ചറൽ സെൻ്റർ നജീബ് കടലായി, ഐ.എൻ.എൽ പ്രതിനിധികളായ മൊയ്തീൻ കുട്ടി പുളിക്കൽ, കാസിം മലമ്മൽ ,റഫീഖ് അബ്ദുള്ള അമീദ് കണ്ണൂർ,ലത്തീഫ് മരക്കാട്ട് എന്നിവർ പരിപാടി വിജയിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നി പറഞ്ഞു. കേരളത്തിൻ്റെ സാംസ്ക്കാരിക സാമുഹ്യ മണ്ഡലത്തിൽ ചെറുതല്ലാത്ത പരിവർത്തനമാകും മൈഗ്രേഷൻ കോൺക്ലേവ് വരും ഭാവിയിൽ ‘ സൃഷ്ടിക്കാൻ പോകുന്നതെന്ന് ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഇടതുപക്ഷ കൂട്ടായ്മ പ്രവർത്തകർ ചൂണ്ടികാട്ടി. ജനുവരി 18 മുതൽ 21 വരെ നടക്കുന്ന പരിപാടിയിൽ ഓൺലൈൻ ആയും നേരിട്ടും പങ്കാളികളായി മൈഗ്രേഷൻ കോൺക്ലേവ് വൻ വിജയമാക്കാൻ സഹകരിക്കണമെന്ന് പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!