പരിശുദ്ധ റംസാൻ മാസത്തിൽ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് എം.എ. യൂസഫലിയുടെ സ്‌നേഹ ഭവനങ്ങൾ

family

തിരുവനന്തപുരം: പരിശുദ്ധ റംസാൻ മാസത്തിൽ നിർധനരായ രണ്ട് കുടുംബങ്ങൾക്കാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീട് എന്ന സ്വപ്നസാക്ഷാത്കാരം സാധ്യമാക്കിയത്. വട്ടിയൂർക്കാവ്, ഇലിപ്പോട് വലിയവിളാകത്ത്‌മേലെ എം. ബീമാക്കണ്ണിനും, പുല്ലമ്പാറ പഞ്ചായത്തിൽ പാണയം ധൂളിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ സിന്ധുവിനുമാണ് റംസാനിലെ പുണ്യം പകർന്ന് എം.എ. യൂസഫലി വീട് നൽകിയത്.

ഇരുവീടുകളും എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് റീജിണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ കൈമാറി. ഭർത്താവ് മരണപ്പെട്ട, മാനസികരോഗമുള്ള മകനേയും കുടുംബത്തേയും സംരക്ഷിച്ച്
കഴിയുന്ന തന്റെ നിസ്സഹായാവസ്ഥ കത്ത് മുഖേനയാണ് എം.എ. യൂസഫലിയെ ബീമാക്കണ്ണ് അറിയിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തെ തുടർന്ന് ഈ കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ബീമാകണ്ണിന്റെ രണ്ടര സെന്റ് സ്ഥലത്താണ് 12 ലക്ഷംരൂപ ചെലവിൽ എം.എ. യൂസഫലി വീട് നിർമ്മിച്ചു നൽകിയത്.

സമൂഹമാധ്യമങ്ങൾ വഴിയാണ് ചരുവിള പുത്തൻവീട്ടിൽ സിന്ധുവിന്റെയും മക്കളുടേയും ദുരവസ്ഥ എം.എ. യൂസഫലി അറിയാനിടയായത്. റോഡരികിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന ഷീറ്റുകൊണ്ട് മറച്ച കൂരയിൽ 17 വയസ്സായ മകളോടും 15 വയസായ മകനോടുമൊപ്പം താമസിച്ചുവന്ന സിന്ധുവിന് സ്വന്തമായി ഒരു സെന്റ്സ്ഥലം പോലും ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ തികച്ചും അരക്ഷിതാവസ്ഥയിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ. യൂസഫലി അടിയന്തിരപ്രാധാന്യത്തോടെ ഈ വിഷയത്തിൽ ഇടപെടുകയും അഞ്ച് സെന്റ് സ്ഥലവും കെട്ടുറപ്പുള്ള ഒരു വീടും 15.5 ലക്ഷം രൂപ മുടക്കി ഈ കുടുംബത്തിനായി വാങ്ങി നൽകി. സിന്ധുവിനും മക്കൾക്കും വീടിന്റെയും സ്ഥലത്തിന്റേയും രേഖകൾ കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!