തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കടം ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെയും ആലിയ ഫ്ലവേഴ്സ് ബഹ്‌റിന്റെ ആഭിമുഖ്യത്തിൽ നോമ്പുതുറയും ഇഫ്താർ സംഗമവും നടത്തി. റൂബി പാർട്ടി ഹാളിൽ നടന്ന വി ഫുലമായ ചടങ്ങ് ഫാദർ റ്റോം തോമസ്സ് ഉദ്ഘാടനം ചെയ്തു. സാമൂഹീക പ്രവർത്തകനായ ശ്രി സുബേർ കണ്ണൂർ മുഖ്യ അഥിതി ആയിരുന്നു. ശ്രീ അബ്ദുൾ റഹീം സക്കാസി ഈദ് സന്ദേശം നല്കി. ശ്രീ അജയ ക്രിഷ്ണൻ കലാലയം സാംസകാരിക വേദി ശ്രീ ഫൈസൽ ചെറുവണ്ണൂർ എന്നിവർ ആശംസകൾ നേർന്നു.
സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി ആൾക്കാർ പങ്കെടുത്ത യോഗത്തിൽ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം നേടിയ തുമ്പമൺ അസ്സോസിയേഷനിലെ കുട്ടികൾക്ക് മെമന്റൊ നല്കി ആദരിച്ചു. ശ്രി ജോജി മാത്യൂ വർഗീസ് മോടിയിൽ, റെനി അലക്സ്, ഷിബു തുമ്പമൺ, ക്രിസ്റ്റി എന്നിവർ പരുപാടിക്ക് നേതൃത്വം നല്കി.