മനാമ: വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവൽകരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സർവ്വീസ് സമിതി മെഡി കോൺ സംഘടിപ്പിച്ചു. സൽമാബാദ് സുന്നി സെന്ററിൽ നടന്ന മെഡി കോണിൽ മീഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ജനറൽ ഫിസിഷൻ ഡോ: ഫെമിൽ എരഞ്ഞിക്കൽ ‘പ്രമേഹവും കിഡ്നി രോഗങ്ങളും ‘ എന്ന വീഷയത്തിൽ ക്ലാസ്സെടുത്തു.
2024 ഐ.സി.എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് മാസം നീണ്ടു നിൽക്കുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്.. കാമ്പയിനിന്റെ ഭാഗമായി ജനസമ്പർക്കം, ലഘുലേഖ വിതരണം,, മെഡിക്കൽ സർവ്വേ , ഹെൽത്ത് പ്രൊഫ് മീറ്റ്, ഇലൽ ഖുലൂബ്, മെഡിക്കൽ വെബിനാർ. എന്നിവ നടക്കും.
സൽമാബാദ് സുന്നി സെന്ററിൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, അഷ്റഫ് കോട്ടക്കൽ,, ഷാജഹാൻ . കെ.. ബി, ഇസ്ഹാഖ് വലപ്പാട്, റഹീം താനൂർ, ഹാഷിം മുസ്ല്യാർ , അഷ്ഫാഖ് മണിയൂർ, ഷഫീഖ് മുസ്ല്യാർ വെള്ളൂർ എന്നിവർ നേതൃത്വം നൽകി. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും. അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.