bahrainvartha-official-logo
Search
Close this search box.

വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങിന്റെ നേതൃത്വത്തിൽ പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു

WhatsApp Image 2024-01-15 at 5.18.28 PM

മനാമ:

വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘കരുതൽ’ എന്ന പേരിൽ ലേഡീസ് മീറ്റ് അപ്പും, പേരെന്റിംഗ്‌ ക്ലാസും നടന്നു. ഇന്നത്തെ കാലഘട്ടത്തിന് ഏറെ ആവശ്യമായ പേരന്റിംഗ് വിഷയത്തിൽ വോയ്‌സ് ഓഫ് ആലപ്പി അംഗവും, പ്രശ്സ്ത മനഃശാസ്ത്ര വിദഗ്ധനുമായ ഡോ: ജോൺ പനയ്ക്കൽ ക്ലാസ്സ്‌ നയിച്ചു.

സൽമാനിയയിലെ കലവറ റെസ്‌റ്റോറന്റിൽ നടന്ന മീറ്റ് അപ്പ് പ്രോഗ്രാമിൽ എക്സിക്യൂട്ടീവ് അംഗം ബാഹിറ അനസ് സ്വാഗതം പറഞ്ഞു. ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്‌മി അനൂപ് അധ്യക്ഷത വഹിച്ചു. വോയ്‌സ് ഓഫ് ആലപ്പി ആക്ടിങ്ങ് പ്രസിഡന്റ്‌ അനസ് റഹിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ആശംസകൾ നേർന്നു. മുഖ്യാഥിതി ഡോ: ജോൺ പനയ്ക്കലിന് വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങ് എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ഉപഹാരം നൽകി. തുടർന്ന് വനിതാ വിഭാഗം അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. എക്സിക്യൂട്ടീവ് അംഗം വിദ്യ പ്രമോദ് നന്ദി പറഞ്ഞു.

 

ലേഡീസ് വിങ് കോർഡിനേറ്റർ ഷൈലജ അനിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ആതിര സതീഷ്, സിസിലി വിനോദ്, രമ്യ അജിത്ത്, നന്ദന പ്രസാദ് ,അക്ഷിത നിതിൻ, ശ്യാമ രാജീവ്‌ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!