bahrainvartha-official-logo
Search
Close this search box.

കാസറഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ‘ഒപ്പരം’ ന്യൂ ഇയർ-ക്രിസ്തുമസ് പരിപാടി സംഘടിപ്പിച്ചു

New Project - 2024-01-17T180924.995

മനാമ: ബഹ്‌റൈനിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസറഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ‘ഒപ്പരം’ ന്യൂ ഇയർ-ക്രിസ്തുമസ് പരിപാടിയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മനാമ കെ എം സി സി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കാസർഗോഡ് ജില്ലയിലെ കവിയും, എഴുത്തുകാരനും, അവതാരകനുമായ നാലാപ്പാടം പദ്മനാഭൻ വിശിഷ്ടാതിഥി ആയിരുന്നു.

ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ആശംസകൾ നേർന്നു. ഒപ്പരം വൈസ് പ്രസിഡന്റ് നാരായണൻ ബെൽകാട്, ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്, ട്രഷറർ നാസർ ടെക്സിം, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി ജയപ്രകാശ് മുള്ളേരിയ, രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ, ഷാഫി പാറക്കട്ട എന്നിവരും വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ നൽകി.

എന്റർടൈൻമെന്റ് സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി രാജീവ്‌ കെ.പി, അഷ്‌റഫ്‌ മളി, സുരേഷ് പുണ്ടൂർ, എന്നിവർ കലാപരിപാടികൾനിയന്ത്രിച്ചു. വനിതാ വിഭാഗം കൺവീനർ അമിതാ സുനിൽ, അജിത, ശുഭ, ഷീന ആതിര, ധന്യ, അഞ്ജു, ഷബ്‌ന, സുനീതി, വിനയ എന്നിവർ വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികൾക്ക് നേതൃത്വം നൽകി. നോർക്കയുടെ പ്രവാസി അനുകൂല്യങ്ങളെപ്പറ്റിയും നോർക്കയിൽ അംഗമാകേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം സംസാരിച്ചു. തുടർന്ന് അംഗങ്ങൾക്കായി നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.

പയ്യന്നൂർ സഹൃദയ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുകളുടെ അവതരണവും ശ്രദ്ധേയമായി. സഹൃദയ നാടൻ പാട്ട് സംഘത്തിനും പ്രായോജകരായ ഐബാക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സിനുമുള്ള ഉപഹാരവും വേദിയിൽ വച്ച് നൽകി. മണി മാങ്ങാട് നന്ദി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!