small icons
small icons

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

New Project - 2024-01-17T171944.366

മനാമ: ഇന്ത്യൻ അംബാസിഡാർ വിനോദ് കെ. ജേക്കബ്മായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് , സ്പോട്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമും സന്നിഹിതനായിരുന്നു.

 

കെ. പി. എഫ് അംഗങ്ങൾക്കും പൊതു സമൂഹത്തിനുമായി ചെയ്തു വരുന്ന ജീവകാരുണ്യ, കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസിഡറെ ധരിപ്പിപ്പിക്കുകയും, ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ദിവസം കെ. പി. എഫ് നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് അംബാസിഡറെ ക്ഷണിക്കുകയും ചെയ്തു. പാസ്സ്‌പോർട്ട് പുതുക്കി കിട്ടാൻ ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്‌പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസിഡറോട് അഭ്യർത്ഥിച്ചതായും കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!