മനാമ: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഖാദർ പൂവാറിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. പ്രവാസത്തിൻ്റെ തിരക്കുകൾക്കിടയിലും വായനക്കും പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി. നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിക്കുവാനും അവരെയും താൻ ചെയ്യുന്ന സേവനപ്രവർത്തനങ്ങളിൽ ഭഗവാക്കാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചവർ ഓർമ്മിച്ചു.
പ്രസിഡൻ്റ് സുബൈർ.എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര സമിതി അംഗങ്ങളായ ഖാലിദ്.സി, അഹമ്മദ് റഫീഖ്, ജാസിർ പി.പി, അബ്ദുൽ ഹഖ്, മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹിയുദ്ദീൻ, അബ്ദുൽ ഗഫൂർ മൂക്കുതല, എ.എം.ഷാനവാസ്, യൂനുസ് സലീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ദുൽ ഖാദർ പൂവാർ മറുപടി പ്രസംഗം നടത്തി.
സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പിൽ പ്രസിഡന്റ് സുബൈർ എം.എം അദ്ദേഹത്തിന് മൊമെന്റോ നൽകി. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി സ്വാഗതവും വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി ഇരിങ്ങൽ സമാപന പ്രസംഗവും നടത്തി.