bahrainvartha-official-logo
Search
Close this search box.

വോയ്‌സ് ഓഫ് ആലപ്പി ‘മധുരം മനോഹരം’ സംഘടിപ്പിച്ചു

WhatsApp Image 2024-01-21 at 10.17.02 AM

മനാമ: വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റി ‘മധുരം മനോഹരം’ എന്ന പേരിൽ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗെയിമുകളും, പൊതുസമ്മേളനവും നടന്നു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ ഉൽഘാടനം ചെയ്‌ത പൊതുയോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

 

രക്ഷാധികാരി സഈദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. വോയ്‌സ് ഓഫ് ആലപ്പി ആക്റ്റിംഗ്‌ പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ്‌ സെക്രട്ടറി ജോഷി നെടുവേലിൽ, രക്ഷാധികാരി അനിൽ യു കെ, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, ഏരിയ കോർഡിനേറ്റർ ദീപക് തണൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജി ഹരികുമാർ നന്ദിയും പറഞ്ഞു. സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിനയചന്ദ്രൻ നായർ, ജഗദീഷ് ശിവൻ, സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, അനൂപ് മുരളീധരൻ, ബോണി മുളപ്പാംബള്ളി, ഹരീഷ് മേനോൻ, അജിത് കുമാർ, ലേഡീസ് വിങ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈലജ അനിയൻ, സിസിലി വിനോദ്, രമ്യ അജിത്, വിദ്യ പ്രമോദ്, നന്ദന പ്രസാദ്, അഷിത നിതിൻ, ശ്യാമ രാജീവ് എന്നിവർ സംബന്ധിച്ചു.

 

കഴിഞ്ഞ നാല്പത്തിനാല് വർഷമായി ബഹ്‌റൈനിലെ ആതുര സാമൂഹിക മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോ:പി വി ചെറിയാനെ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഏരിയ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ കെ നായർ, ജീമോൻ ജോയ്, പ്രവീൺ കുമാർ, രാജേന്ദ്രൻ പി കെ എന്നിവർ സംബന്ധിച്ചു. അജീഷ്, അഖിൽ, അനുരാജ്, ഹരി, പ്രശോബ്, ആൻറണി, ഫൈസൽ, അഷ്‌കർ എന്നിവർ നേതൃത്വം നൽകി.സ്‌മിത പ്രസന്നൻ, ട്രീസ ആൻറണി എന്നിവർ അവതാരകരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!