മനാമ: പ്രവാസി വെൽഫെയർ പത്താമത് വാർഷിക സമ്മേളനവും റിപ്പബ്ലിക് ദിന പ്രവാസി സംഗമവും ജനുവരി 26 വെള്ളിയാഴ്ച ബാബ സാഹെബ് അംബേദ്കർ നഗറിൽ നടക്കും എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി മുഹമ്മദലി സി എം അറിയിച്ചു. മുഹറഖ് അൽ ഇസ് ലാഹ് ഓഡിറ്റോറിയത്തിൽ ജനുവരി 26 വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ബഹറൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങങ്ങളും പങ്കെടുക്കും.
റിപ്പബ്ലിക് ദിന പ്രവാസി സമ്മേളനം വിജയിപ്പിക്കുന്നതിന് ഷാഹുൽ ഹമീദ് വെന്നിയൂർ ജനറൽ കൺവീനറായ് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ വകുപ്പ് കൺവീനർമാരായി അനസ് കാഞ്ഞിരപ്പള്ളി (സാമ്പത്തികം) ബദറുദ്ദീൻ പൂവാർ, ഷിജിന ആഷിക് (പ്രോഗ്രാം) റാഷിദ് കോട്ടക്കൽ, ജാഫർ പൂളക്കൽ (പ്രചരണം) അബ്ദുല്ല കുറ്റ്യാടി, ജോയ് (രജിസ്ട്രഷൻ) റഷീദ സുബൈർ, നൗഷാദ് തിരുവനന്തപുരം (സോഷ്യൽ മീഡിയ) ഇർഷാദ് കോട്ടയം, വഫ ഷാഹുൽ (വളണ്ടിയർ) രാജീവ് നാവായിക്കുളം, മുഹമ്മദലി മലപ്പുറം (ഗസ്റ്റ് മാനേജ്മെൻറ്) ഫസൽ റഹ്മാൻ (ലൈറ്റ് ആൻഡ് സൗണ്ട്) അസ്‌ലം കുനിയിൽ, ഹാഷിം എ വൈ (ടെക്നിക്കൽ ആൻഡ് ഗിഫ്റ്റ്) അനിൽ ആറ്റിങ്ങൽ, ബഷീർ കെ പി. (ട്രാൻസ്പോർട്ടേഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.
സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടന്ന സ്വാഗത സംഘം യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു.