മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മന്നാഇ സെന്റർ മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി ക്യാമ്പ് ഉൽഘാടനം ചെയ്തു. സെന്റർ മേധാവി ഫവാസ് മുഹമ്മദ് അൽ മന്നാഇ മുഖ്യാതിഥി ആയിരുന്നു.
എം. എം. രിസാലുദ്ദീൻ, വി.പി. അബ്ദു റസാഖ്, അബ്ദുസ്സലാം, ടി.പി. അബ്ദുൽ അസീസ്, സി.കെ. അബ്ദുല്ല, ഫക്രുദ്ദീൻ അലി അഹ്മദ്, ഹംസ റോയൽ, കോയ ഈസ ടൗൺ, സമീർ റഫ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 7:30 മുതൽ 11:30 വരെ നടന്ന ക്യാമ്പിൽ ഏകദേശം നൂറിലധികം പേർ രക്തദാനം നിർവ്വഹിച്ചു.
കെ.എം.സി.സി. കണ്ണൂർ ജില്ലാ ഭാരവാഹി സിദ്ദീഖ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ബിനു ഇസ്മാഈൽ, സി.എം. അബ്ദു ലത്വീഫ് ,മുഹമ്മദ് ഷംസീർ, സുആദ്, ലത്തീഫ് അലിയമ്പത്ത്,ദിൽഷാദ് മുഹറഖ്, അബ്ദുൽ ഗഫൂർ, സലിം പാടൂർ, തൗസീഫ് അഷ്‌റഫ്, സുഹൈൽ, സാദിഖ് ബിൻ യഹ് യാ, ബിർഷാദ് ഘനി, ആഷിഖ് മുഹറഖ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.