മനാമ: 2024 ജനുവരി 28 നു ബാംഗ്ലൂരിൽ വെച്ചു നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക ഉത്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനമായി ആചരിക്കണമെന്ന സമസ്തയുടെ നിർദ്ദേശപ്രകാരം സമസ്ത ബഹ്റൈനും 19-01-24 വെള്ളിയാഴ്ച പതാക ദിനമായി ആചരിച്ചു.
മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദും, വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജിയും ചേർന്നു പതാക ഉയർത്തി ചടങ്ങിനു തുടക്കം കുറിച്ചു. സമസ്ത ബഹ്റൈൻ കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ആമുഖ ഭാഷണം നടത്തുകയും സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ഷറഫുദ്ധീൻ മൗലവി ദുആയ്ക്കു നേതൃത്വം നൽകുകയും ചെയ്തു. സമസ്ത ബഹ്റൈൻ ഭാരവാഹികളും, SKSSF ഭാരവാഹികളും, പ്രവർത്തകരും ചടങ്ങിൽ സന്നിഹതരായിരുന്നു.