മനാമ: ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ്. സംഘടിപ്പിക്കുന്ന ഇന്ത്യ: സ്നേഹ റിപ്പബ്ലിക് സെമിനാർ നാളെ ശനി രാത്രി 8 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.
ഐ.സി.എഫ്. ഇന്റർനാഷനൽ കൗൺസിൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ അബ്ദുൾ അസീസ് സഖാഫി മമ്പാട്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ചെമ്പൻ ജലാൽ (ഒ ഐ സി സി ), പ്രവീൺ കൃഷണ, മിഷേജ് (പ്രതിഭ) തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും