മനസ്സും വയറും നിറച്ച് ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സിൻറെ ഏകദിന വിനോദയാത്ര

മനാമ: ബഹ്റൈനിലെ ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ‘ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്’ ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. രാവിലെ തുടങ്ങിയ യാത്ര ബഹ്‌റൈനിലെ വിവിധ മേഖലകളിലൂടെ സന്ദർശനം നടത്തി വൈകിട്ട് അന്ദലുസ് ഗാർഡനിൽ അവസാനിപ്പിച്ചു.

മുതിർന്നവരും കുട്ടികളുമായി 60 അംഗങ്ങൾ യാത്രയിൽ പങ്കെടുത്തു. ഗ്രാൻഡ് മോസ്‌ക്, ബഹ്‌റൈൻ ഫോർട്ട് , ദുമിസ്താൻ ബീച്ച്, കർസകാൻ ഫോറസ്ററ്, ഡ്രാഗൺ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡൽ ചർച്‌, ആലി പോട്ടറി എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ട്രിപ്പിൽ പങ്കെടുത്തവർക്കെല്ലാം രുചിയേറുന്ന ഭക്ഷണവും ഒരുക്കിയിരുന്നു. ഗ്രൂപ്പ് അഡ്മിൻമാരായ ഷജിൽ ആലക്കൽ, ശ്രീജിത്ത് ഫറോക്, വിഷ്ണു, ജയകുമാർ, രശ്മി അനൂപ് എന്നിവർ യാത്ര നിയന്ത്രിച്ചു. ഇത്തരത്തിലൊരു യാത്ര സംഘടിപ്പിക്കുവാൻ കഴിഞ്ഞതിലുള്ള നന്ദിയും സ്നേഹവും ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്മിൻ പാനൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!