റിപ്പബ്ലിക് ദിനാഘോഷം; ഒ.ഐ.സി.സി ബഹ്‌റൈൻ തൃശൂർ ജില്ലാ കമ്മിറ്റി ക്വിസ് മത്സരം നടത്തി

WhatsApp Image 2024-01-27 at 5.38.32 PM

മനാമ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ദേവദത്തൻ ബിജു ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി അഹ്‌മദ്‌ അബ്ദുർ റഹീം ഫാറൂഖി, ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി വിഹാൻ വികാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടുകയുണ്ടായി.

പ്രമുഖ ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ നിയന്ത്രിച്ച മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുമായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മത്സരത്തിനെത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒഐസിസി തൃശൂർ ജില്ലാ സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതം ചെയ്തു.

പ്രാരംഭമായി നടന്ന ദേശഭക്തിഗാനാലാപനത്തിൽ ഷീന ജോയ്സൺ, അനീന ആന്റോ, അലീന ബെന്നി, ഡിന്റോ ഡേവിഡ്,ആൻജോ റാഫി, ബെന്നി പാലയൂർ, എന്നിവരും പങ്കെടുത്തു ഷാജി സെബാസ്റ്റ്യൻ, ബെന്നി വർഗീസ്, നെൽസൺ വർഗീസ് എന്നിവർ സങ്കേതികസഹായം ചെയ്തു.

 

തുടർന്നുനടന്ന ഒഐസിസി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന സമാപന സമ്മേളനത്തിൽവെച്ച് ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാഷ് പ്രൈസ്, ട്രോഫി, ചരിത്ര പുസ്തകങ്ങൾ എന്നിവയായിരുന്നു സമ്മാനങ്ങൾ.

 

ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുമ്പുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, സൈദ് എം എസ്, ട്രഷറർ ലത്തീഫ് ആയഞ്ചേരി, വൈസ് പ്രസിഡന്റ്‌അഡ്വ. ഷാജി സാമൂവൽ,ജവാദ് വക്കം തുടങ്ങിയവർ മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയിരുന്നു. ഇന്ത്യാചരിത്രത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരം വൻ വിജയമാക്കിയ ഏവരോടും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ പി റ്റി ജോസഫ് കൃതജ്ഞതയറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!